Ticker

6/recent/ticker-posts

'യന്തിരന്മാ'രുടെ നഗരമാകാൻ ദുബൈ

ദുബൈ: നവീന സാ​ങ്കേതികവിദ്യകളുടെ ലോകോത്തര കേന്ദ്രമാകുന്ന ദുബൈ നഗരം റോബോട്ടിക്സിലും ഓട്ടോമേഷൻ മേഖലയിലും മുന്നേറ്റത്തിന്​ ​ഒരുങ്ങുന്നു. ഈ മേഖലയിൽ ലോകത്തെ മികച്ച 10നഗരങ്ങളിൽ ഉൾപ്പെടാൻ ലക്ഷ്യംവെച്ചുള്ള ​പദ്ധതി ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ചു. കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയ സാ​ങ്കേതിക മുന്നേറ്റങ്ങൾക്ക്​ ഗതിവേഗം വർധിപ്പിക്കാൻ പുതിയ തീരുമാനം ഉപ​കാരപ്പെടും.



റോബോട്ടുകളുടെ രൂപകൽപ്പന, നിർമ്മാണം, പ്രവർത്തനം, ഉപയോഗം എന്നിവ ഉൾപ്പെടുന്നതാണ്​ റോബോട്ടിക്സ്​. വിവിധ മേഖലകളിൽ കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കാനായി അടുത്ത 10 വർഷത്തിനുള്ളിൽ 2ലക്ഷം റോബോട്ടുകളെ ഉപയോഗപ്പെടുത്തുമെന്നും ദുബൈ ഫ്യൂചർ ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ ശൈഖ്​ ഹംദാൻ ട്വിറ്ററിൽ കുറിച്ചു. ഗതാഗതം, ബഹിരാകാശം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് തുടങ്ങിയ മേഖലകളിലായിരിക്കും പദ്ധതി മുന്നേറ്റമുണ്ടാക്കുക.

Post a Comment

0 Comments