Ticker

6/recent/ticker-posts

തിരുവനന്തപുരത്തെ ടി -20 മത്സരം : ടിക്കറ്റ് വില്പന 19 മുതൽ.



തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേ ടി -20 മത്സരത്തിന്റെ ടിക്കറ്റ് വില്പന 19 മുതൽ ആരംഭിയ്ക്കും. ഓൺലൈൻ ടിക്കറ്റ് വില്പനയാണ് ഈ മാസം 19 മുതൽ ആരംഭിക്കുന്നത്.

പേടിഎം ഇൻഡറിൽ ടിക്കറ്റുകൾ ലഭ്യമാവും. ഈ മാസം 28 നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള 20 പരമ്പര ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുക.

തിരുവനന്തപുരം: സെപ്റ്റംബർ 28-ന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിൽ (ഗ്രീൻഫീൽഡ് സ്റ്റേഡിയം) നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന നടൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.

ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജണൽ ബിസിനസ് ഹെഡുമായ എ ഹരികൃഷ്ണനു താരം ആദ്യ ടിക്കറ്റ് സമ്മാനിച്ചു. ഇന്ത്യ-ദക്ഷിണാഫ്രിക്ക മാസ്റ്റർകാർഡ് ടി20 പരമ്പരയിലെ ആദ്യ മത്സരമാണിത്.

Post a Comment

0 Comments